തണ്ണിമത്തൻ വിളവെടുപ്പ് നടത്തി

കൊയിലാണ്ടി : നഗരസഭ നാലാം വാർഡിലെ മാരിഗോൾഡ് കൃഷിക്കൂട്ടം ഈ വർഷം തണ്ണിമത്തൻ കൃഷിയിലൂടെയാണ് പുതുമ സൃഷ്ടിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികൾ എന്നിവയിലൂടെ മാരിഗോൾഡ് കൃഷികൂട്ടം വ്യത്യസ്തങ്ങളായ വിളകളിലൂടെ വ്യത്യസ്തമായ കൃഷിക്കൂട്ടായി മാറി.

തണ്ണിമത്തൻ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നശരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ കെ എ ഇന്ദിര ടീച്ചർ അധ്യക്ഷയായി. കൃഷി ഓഫീസർ ഷംസിദ സിയാദ് മുഖ്യാതിഥിയായി. കുന്നത്ത് മൊയ്തീൻ, ബഷീർ കിഴക്കെ വീട്ടിൽ, ബിന്ദു കയനകണ്ടം കുനി, പുഷ്പ അയ്യപ്പാരി ,അജിത എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ രമേശൻവലിയാട്ടിൽ സ്വാഗതവും ലിനീഷ് എം കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.