വി ട്രസ്റ്റ് കണ്ണശുപത്രിയുടെ നാലാമത് ശാഖ വടകരയിൽ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സ്പീക്കർ എ.എൻ. ഷംസീർ, ഷാഫി പറമ്പിൽ എം.പി.എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വി ട്രസ്റ്റ് ഗ്രൂപ്പ് എം.ഡി ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായി. വടകര എം.എൽ.എ, കെ.കെ. രമ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉൾപെടെയുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ എട്ട് വർഷമായി നേത്ര പരിചരണ രംഗത്ത് ലോകോത്തര നിലവാരമുള്ള ചികിത്സയും പരിചരണവും നൽകിവരുന്ന വി ട്രസ്റ്റ് വടകര
പുതിയ ബസ്‌സ്റ്റാൻഡിനു എതിർവശം നാല് നിലകളിലാണ് ശാഖ ഒരുക്കിയിരിക്കുന്നത്.