അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി

അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ വരുന്ന ഏപ്രിൽ 27 മുതൽ മെയ് 4 വരെ നടക്കുന്ന ഭാഗവത സപ്താഹത്തിൻ്റെ ആദ്യ
സംഭാവന കൊടോളി രവീന്ദ്രൻ കിടാവിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരി ശ്ശേരി ഇല്ലം ശ്രീകുമാരൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ മേൽശാന്തി നീല മന രാജൻ എമ്പ്രാന്തിരി ഊരാളൻ ടി.സുധാകരൻ കിടാവ്, ക്ഷേത്രസമിതി സിക്രട്ടറി പി.ഭാസ്ക്കരൻ
മാസ്റ്റർ, സി.എം.പീതാംബരൻ,മേ ലംമ്പത്ത് വാസുകിടാവ്, സി കെ.രാമചന്ദ്രൻ,ഗോവിന്ദൻ കുട്ടി വിഘ്നേശ്, ഒ.കെ.ചന്ദ്രൻ മാസ്റ്റർ, റിജിൻ എടപള്ളി, ബാലകൃഷ്ണൻ തൃപ്പുര, ബാലചന്ദ്രൻ നായർ ഉത്രാടം, ജാനു അമ്മ മൂലത്ത്, പുഷ്പലത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.