കഴിഞ്ഞ ജൂലൈ 30ന് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന റോഡുകളും പാലങ്ങളും അതിവേഗം പുനർനിർമ്മിക്കണമെന്നും വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരന്തബാധിതർക്ക് പ്രഖ്യപിച്ച വീടുകളിൽ ആദ്യ വീടിന്റെ ശിലാസ്ഥാപനത്തിന് വിലങ്ങാട് എത്തിയ എം.പി പറഞ്ഞു. ഉരുൾ പൊട്ടൽ സമയത്ത് വിലങ്ങാട് എത്തിയ ഷാഫി പറമ്പിൽ എം.പി ദുരന്തബാധിതർക്ക് ഇരുപത് വീടുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് ശേഷം വിലങ്ങാട് പാരിഷ് ഹാളിൽ ചേർന്ന ദുരന്തബാധിതരുടെ കൺവെൻഷൻ പി എ ആന്റണിയുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, വിലങ്ങാട് ഫോറോന ചർച്ച് വികാരി ഫാ വിൽസൺ മുട്ടത്കുന്നേൽ, സൂപ്പി നരിക്കാട്ടേരി, പി സുരയ്യ ടീച്ചർ, കെ ടി ജെയിംസ്, പി കെ ഹബീബ്, രാജേഷ് കീഴരിയൂർ, ജോർജ് മണ്ണാർകുന്നേൽ, അഷറഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, സെൽമ രാജു, ജമാൽ കൊരങ്കോട്, എൻ.കെ മുത്തലീബ്, സി കെ നാണു, ജോസ് ഇരുപ്പക്കാട്ട്, പി. ബാലകൃഷ്ണൻ, ശശി പി.എസ്, തോമസ് മാത്യു, വിപിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള് കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്