കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞടുപ്പ് മുൻ പ്രസിഡൻ്റ് ഇടതു പാളയത്തിലെത്തി പ്രസിഡൻ്റാകാൻ മത്സരിച്ച് പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡൻ്റായി.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത് മുസ്ലിം ലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് മുൻ പ്രസിഡണ്ട് പോളി കാരക്കട രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പോളി കാരക്കട ഇടതു സ്വതന്ത്രനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഒ.കെ. അമ്മദ് വിജയിക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ 7 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. നാല അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത് മുൻ പ്രസിഡണ്ട് പോളി കാരക്കടയുടെ പിന്തുണയും എൽഡിഎഫിൽ ഉണ്ട്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക് എട്ട് വോട്ട് ലഭിച്ചു.