കോഴിക്കോട്: പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.
മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. വെളിയങ്കോട് സ്വദേശി സുഫൈലാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ആവശ്യക്കാർക്ക് വിൽക്കാനായി ചെറു പാക്കറ്റുകളായി കൈയ്യിൽ വെച്ച ശേഷം ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം.