ചെറുവറ്റ : ലഹരിക്കെതിരെ നാടൊന്നാകെ ഒന്നിച്ച് നിന്ന് പോരാടണമെന്ന് വടകര എം പി ഷാഫി പറമ്പിൽ. കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് അലർട്ട് യുവജന പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിൻ്റെ കീഴിൽ ലഹരിയും അക്രമവും സ്പോൺസർ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിൽ അസംബ്ലി പ്രസിഡൻ്റ് ഹാഷിഖ് അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ,കെ എം അഭിജിത്ത്,രാജേഷ് കീഴരിയൂർ ,പി എം അബ്ദുറഹ്മാൻ, ശ്രീജിത്ത്, വൈശാൽ കല്ലാട്ട് , ടി എം നിമേഷ് ,എസ് സുനന്ദ് ,റിഷികേശ് ,സനൂജ് കുരുവട്ടൂർ,അജേഷ്, സായൂജ് , പ്രബി പുനത്തിൽ, അഖിലേഷ്, റിയാസ് കുറുവട്ടൂർ എന്നിവർ സംസാരിച്ചു. രാവിലെ 9 മണിക്ക് കക്കോടിയിൽ നിന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്ത യാത്ര വൈകീട്ട് 7 മണിക്ക് ചെറുവറ്റയിൽ സമാപിച്ചു
Latest from Uncategorized
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ
ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ