സോമൻ കടലൂരിൻ്റെ മോർഫ്യൂസ് നോവൽ സംവാദം നാളെ (മാർച്ച് ഒന്നിന്)

കൊയിലാണ്ടി വായനക്കോലായ സോമൻ കടലൂരിൻ്റെ പുതിയ നോവൽ മോർഫ്യൂസിനെ കുറിച്ച് പുസ്തക സംവാദം സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകുന്നേരം നാല് മണിക്ക് കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിലാണ് പരിപാടി. എഴുത്തുകാരൻ ദേവേശൻ പേരൂർ, എ.സുരേഷ്, കെ.ടി.ഗോപാലൻ, ഷാജി വലിയാട്ടിൽ എന്നിവർ പങ്കെടുക്കും. എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും. തുടർന്ന് സോമൻ കടലൂർ മറുവാക്ക് നൽകും.

Leave a Reply

Your email address will not be published.