കൊയിലാണ്ടിയിൽ കടൽ ഖനനത്തിന് എതിരെ കേരള തീരത്ത് നടന്ന ഹർത്താൽ പൂർണ്ണം. മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളും ഹർത്താലിൽ പങ്കാളികളായി. കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധന ബോട്ടുകൾ ഇറങ്ങിയില്ല. തീരദേശ ഹർത്താൽ വിജയിപ്പിച്ച മുഴുവൻ മത്സ്യതൊഴിലാളികളേയും അനുബന്ധ തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും അഭിവാദ്യം ചെയ്തു കൊണ്ട് സംയുക്ത കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് സി.എം. സുനിലേശൻ, എ.പി. ഉണ്ണിക്കൃഷ്ണൻ, യു.കെ. രാജൻ എന്നിവർ നേതൃത്വം നൽകി.
