അതിജീവനത്തിനായി പൊരുതുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്താഫീസിന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് വി.പി പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് സമരം ഉദ്ഘാടനം ചെയ്തു. രമേശൻ കെ, ബിന്ദു മുതിരകണ്ടത്തിൽ, ഇ.എം ശ്രീനിവാസൻ, എ.എം ദേവി, ശ്രീസുതൻ, വി.കെ ശശിധരൻ, പി.വിശ്യൻ, അബൂബക്കർ, പി പി അരുണിമ, എന്നിവർ നേതൃത്വം നല്കി.