മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്. മുക്കം കുമാരനല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 25 പവൻ സ്വർണ്ണമാണ് വീടിന് പുറത്ത് മുഷിഞ്ഞ തുണി സൂക്ഷിച്ച ബക്കറ്റിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
