കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരാറുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ശ്രദ്ധ ഗാലറിയിൽ നടന്നു. സൗത്ത് മണ്ഡലം പ്രസിഡണ്ട് എം. എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയി ദേവിക മുഖ്യാതിഥിയായി. ദേശീയ നേതാവ് വേണുഗോപാലൻ, ടി. പി കൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. പ്രേമകുമാരി എസ് കെ. സിന്ധു പി. വി, ജന്നത്ത്, ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. വാസുദേവൻ നന്ദി പറഞ്ഞു.
