ഓൺലൈൻ വ്യാപാരത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അത്തരം വ്യാപാരത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നും
തൊഴിൽ നികുതി കുത്തനെ വർദ്ധിപ്പിച്ച നടപടി ഉപേക്ഷിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവങ്ങൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് അമൽ അശോക് വടകര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്,
വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവങ്ങൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഗണേഷൻ, യൂണിറ്റ് സെക്രട്ടറി അരങ്ങിൽ ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സുനിൽകുമാർ, അഹ്മദ്, വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡൻ്റ് കല, പ്രദീപൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മണ്ഡലം പ്രസിഡൻറ് ഫൈസൽ പയ്യോളി, വനിതാ വിംഗ് വർക്കിംഗ് പ്രസിഡണ്ട് സൗമിനി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി സെമിർ ചെങ്ങോട്ടുകാവ് (പ്രസി), അനൂപ് കാട്ടിലപീടിക ( സെക്രട്ടറി), മനാഫ് തിരുവങ്ങൂർ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി
എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’