എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെൻ്റർ ഫോർ അഡ്വാൻസ്ഡ് മാനേജ്മെൻറ് സ്റ്റഡീസിൽ മാർച്ച് ഒന്നിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെയർ ഹൗസ് അസ്സോസിയേറ്റ്, പ്രൊഡക്ഷൻ ട്രെയിനീ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, റിലേഷൻഷിപ് എക്സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകളുള്ളത്. ഫ്ലിപ്കാർട്, ആമസോൺ, കിൻ, റെയിൽവേ, സ്നൈഡർ ഇലക്ട്രിക്കൽസ്, ബിമൽ മാരുതി, ബ്ലോഗ് ഇൻ ഇ കോമേഴ്‌സ്, ബജാജ് ഫിനാന്സ്, കൊജെന്റ് തുടങ്ങിയ 25 -ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കും.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ www.knowledgemission.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തത്സമയ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക 8590189259.