നന്തിബസാർ: തീരദേശ മേഖലയെ കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല അവഗണിക്കുന്നുവെന്നും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളോട് എം എൽഎയും സി പി എമ്മും മൂടാടി,തിക്കോടി പഞ്ചായത്ത് ഭരണ സിമിതികളും മുഖംതിരിഞ്ഞ് നിൽക്കുന്നുവെന്നും ജില്ലാ മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കോടിക്കൽ കടപ്പുറത്ത് മിനി ഹാർബർ യാഥാർത്യമാക്കുക,
മൽസ്യ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുക തീരദേശ അവഗണനക്കെതിരെ യൂത്ത് ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോടിക്കൽ ടൗണിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉൽഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം.പി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. വി.പി ഇബ്രാഹിം കുട്ടി, സി ഹനീഫ മാസ്റ്റർ, സമദ് പൂക്കാട്, കെ.കെ റിയാസ്, ഫാസിൽ നടേരി, പി പി കുഞ്ഞമ്മദ്, സി.കെ അബൂബക്കർ, ഒകെ ഫൈസൽ, അസിസ് തിക്കോടി,തടത്തിൽ അബ്ദുറഹ്മാൻ, വർദ് അബ്ദുറഹ്മാൻ, മജീദ് മന്നത്ത്, ഷഫീഖ് തിക്കോടി, ബാസിത്ത് മിന്നത്ത്, പി വി അസീസ്, മുസ്തഫ അമാന, കൊളരാട്ടിൽ റഷീദ്, നൗഫൽ നന്തി, കെ പി ഷക്കീല, പി വി റംല, ഒകെ മുസ്തഫ, യു.കെ ഹമീദ്, ടി.കെ നാസർ, പി റഷീദ, ഹാഷിംകോയ തങ്ങൾ, റഫീഖ് ഇയ്യത്തുകുനിയിൽ,
റഷീദ് ഇടത്തിൽ, റഫ്ഷാദ് വലിയമങ്ങാട്, സിനാൻ ഇല്ലത്ത്, ഫൗസിയ മുത്തായം സംസാരിച്ചു. സമാപന സംഗമം എസ്ടിയു സംസ്ഥാന പ്രസിഡണ്ട് ഉമ്മർ ഒട്ടുമ്മൽ ഉൽഘാടനം ചെയ്തു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. പി.കെ മമ്മു,പി.കെ ഹുസൈൻ ഹാജി, കെ പി കരീം, ബീവി സറീന, ബഷീർ തിക്കോടി,ഷിബിൽ പുറക്കാട്, പി കെ സുനീത, ഹസനുൽ ബന്ന,സജിന പിരിശത്തിൽ, ഫൗസിയ മുത്തായം, വി കെ അലി, ടി നൗഷാദ്,റഫീഖ് പുത്തലത്ത്,സംസാരിച്ചു. ഉപവാസ സമരത്തിന് പി കെ മുഹമ്മദലി, പി വി ജലീൽ, ഷാനിബ് കോടിക്കൽ, സാലിം മുചുകുന്ന്,സിഫാദ് ഇല്ലത്ത്,എം.വി അർശാദ്, ആസിഫ് കാരക്കാട്, നൗഫൽ യൂവി, ഫർഹാൻ പെരുമാൾപുരം, ഫർഹാൻ കോടിക്കൽ, സയീദ് അറഫ, ഫർഷാദ് തിക്കോടി,ഷഫീഖ് കാരേക്കാട് നേതൃത്വം നൽകി.പിവി ജലീൽ സ്വാഗതവും ഷാനിബ് കോടിക്കൽ നന്ദിയും പറഞ്ഞു.
Latest from Local News
പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചോറോട് ഹയർ സെക്കൻഡറി
കൊയിലാണ്ടി പയറ്റു വളപ്പില് ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല് ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ
പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ് പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്







