വായ്പ കുടിശ്ശികകൾ തീർപ്പാക്കി കിട്ടാൻ ആർബിറ്റേഷൻ നടപടികൾ വേഗത്തിലാക്കുക, മിസലേനിയസ് സംഘങ്ങളുടെ അപ്പക്സ് സംവിധാനത്തിന് രൂപം നൽകുക, പിഎസ്സ് സി നിയമന സംവരണം പുനസ്ഥാപിക്കുക, കലക്ഷൻ ഏജന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കേരള ബാങ്കിലെ മിസലേനിയസ് സംഘങ്ങളുടെ ഓഹരിതുക തിരികെ നൽകുകയോ, സ്ഥിര നിക്ഷേപമാക്കി മാറ്റുകയോ ചെയ്യുക, കേരള ബാങ്കിന്റെ പലിശ നിർണയത്തിലെ അപാകത പരിഹരിക്കുക, എസ് ബി അക്കൗണ്ട് തുടങ്ങാനുള്ള അനുവാദം നൽകുക, ക്ലാസ്സിഫിക്കേഷൻ പരിഷ്കരിക്കുക, എ ക്ലാസ് അംഗത്ത്വത്തിന് പുറമെ നാമ മാത്ര അംഗങ്ങൾക്കും പണം നിക്ഷേപിക്കാനും വായ്പ നൽകാനും മിസലേനിയസ് സംഘങ്ങൾക്ക് അനുമതി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് അഞ്ചിന് മിസിലേനിയസ് കോപ്പറേറ്റീവ് സൊസൈറ്റിസ് കോഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ ചേർന്ന സംഘങ്ങളുടെ പ്രസിഡണ്ടുമാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൺവെൻഷൻ തീരുമാനിച്ചു.
കോഡിനേഷൻ കമ്മറ്റി സംസ്ഥാന കൺവീനർ നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ കെ ആനന്ദ കനകം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ കെ കെ ചന്ദ്രൻ, ദിനേശ് പെരുമണ്ണ, എൻ വി ബാബുരാജ്, പിസി സതീഷ്, കെ രാധാകൃഷ്ണൻ,വി എം ചന്തുക്കുട്ടി, പി കെ സൗമീന്ദ്രൻ, ബാബു കിണാശ്ശേരി, കെ കെ മഹേഷ്, കെ പി ബിനീഷ്, വി എം അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
കൺവെൻഷനിൽ പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളായി ദിനേശ് പെരുമണ്ണ (ചെയർമാൻ ), വി എം ചന്തു കുട്ടി, ബാബു കിനാശ്ശേരി, (വൈസ് ചെയർമാൻമാർ) പി സതീഷ് (ജനറൽ കൺവീനർ), ടി കെ സൗമീന്ദ്രൻ, കെ കെ മഹേഷ്, (കൺവീനർമാർ), കെ രാധാകൃഷ്ണൻ (ട്രഷറർ), അഡ്വ കെ ആനന്ദകനകം (സംസ്ഥാനകമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.