മേപ്പയൂർ: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂർ ആധ്യക്ഷം വഹിച്ചു. യു കെ അശോകൻ സുജാത പി പി ദേവി എം രാധ പി സരോജിനി രമ്യാലയം പ്രവിത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
