കൊയിലാണ്ടി ഇർഷാദ് ഓഡിറ്റോറിയത്തിൽ നടന്ന KNM കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രതിനിധി സംഗമം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയതു. പരിപാടിയില്‍ മണ്ഡലം, ശാഖ പ്രസിഡന്റ്,സെക്രട്ടറിമാർ, ജില്ലാ കൗൺസിലർമാർ അടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്
പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.കെ.എം സക്കറിയ, എ.അസ്ഗറലി, സുലൈമാന്‍ മുസ്ലിയാര്‍,ടി.വി അബ്ദുൽ ഖാദര്‍ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി എൻ.കെ.എം .സക്കറിയ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. റഹീം കോച്ചേരി നന്ദിയും പറഞ്ഞു.
