കാരയാട് : തിരുവങ്ങായൂർ മഹാശിവക്ഷേത്രം ഭക്തിഗാന ആൽബം ‘നെയ്ത്തിരി’ ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി പ്രകാശനം ചെയ്തു. വി.എം വേലായുധൻ രചിച്ചു പ്രൊഫസർ കാവുംവട്ടം വാസുദേവൻ സംഗീതം നിർവഹിച്ച ഗാനങ്ങൾ പാടിയത് വിനോദിനിയാണ്. അഡ്വ. കെ. ടി ശ്രീനിവാസൻ, ധനേഷ്, മുത്തുകൃഷ്ണൻ, രാമദാസൻ, സ്വാമിദാസൻ ദാമോദരൻ എന്നിവർ സംസാരിച്ചു.
