ചേമഞ്ചേരി യു.പി സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു

ചേമഞ്ചേരി: നൂറ്റിഇരുപത് വർഷം പിന്നിട്ട ചേമഞ്ചേരി യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും രണ്ടു ദിവസങ്ങളിലായി നടന്നു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും യുവ സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം മുഖ്യാതിഥിയായി. ദീർഘകാലത്തെ സേവനം പൂർത്തീകരിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ ശ്രീഷു മാസ്റ്റർക്കുള്ള ഉപഹാരസമർപ്പണം മുൻമന്ത്രിയും മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി.കെ.കെ ബാവ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സജിത സി.കെ, ബ്ലോക്ക് മെമ്പർ എം.പി മൊയ്തീൻകോയ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യേത്ത്, മാനേജ്മെൻ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി ഹാജി, ജനറൽ മാനേജർ ദംസാസ്, പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ, ബിജു കാവിൽ, ഷീജ. ഇ, വിനീത മണാട്ട്, ഷരീഫ് വി കാപ്പാട്, സ്കൂൾ ലീഡർ ഫാദിയ ഫെബിൻ സംസാരിച്ചു. ഇംഗ്ലീഷ് ഭാഷയിലെ മികച്ച വിദ്യാർത്ഥിക്കുള്ള ഗോപാലൻ മാസ്റ്റർ എൻഡോവ്മെൻ്റ് അലീന ഫാത്തിമ, ഗണിതത്തിൽ മികവ് തെളിയിച്ച കുട്ടിക്കുള്ള ഇ.ശ്രീധരൻ മാസ്റ്റർ സ്മാരക ഗണിതമുദ്ര പുരസ്കാരം അബിൻഷാ മെഹർ എന്നിവർക്ക് ലഭിച്ചു. വട്ടപ്പേര് നാടകം സംവിധാനചെയ്ത ആദർശ്, ദീർഘകാലമായി കുട്ടികൾക്ക് ഭക്ഷണം പാകംചെയ്തു കൊണ്ടിരിക്കുന്ന ശശി എന്നിവർക്കുള്ള പ്രത്യേക ഉപഹാരം കവി വീരാൻകുട്ടി നൽകി. തുടർന്ന് വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ചേമഞ്ചേരി യു.പി സ്കൂൾ അവതരിപ്പിച്ച വട്ടപ്പേര്, വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ തിരുവരങ്ങ് 81 ഒരുക്കിയ പുനർജനി എന്നീ നാടകങ്ങളും അരങ്ങേറി.
ആദ്യദിവസം നടന്ന മികവ് ഉത്സവം,ഭക്ഷ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഈസ്റ്റ്ഹിൽ ആർട്ട് ഗ്യാലറി & കൃഷ്ണമേനോൻ മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സി.കെ സജിത അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽഹാരിസ്, ശ്രീഷു കെ.കെ, ബിജു കാവിൽ, ഉമ്മർ കളത്തിൽ, ഷംസീർകെ.കെ, അനുദ കെ.വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാൽ അന്തരിച്ചു

Next Story

ഈത്തപ്പഴചാലഞ്ച് വിതരണോത്ഘാടനം ചെയ്തു

Latest from Local News

ബസ് സമരം പിൻവലിച്ചു

തലശ്ശേരി തൊട്ടിൽപ്പാലം ജഗനാഥ് ബസ്സിലെ ജീവനക്കരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നാല് ദിവസമായി നടത്തിവരുന്ന പണിമുടക്ക് സമരം പിൻവലിച്ചു. ജില്ലാ കളക്ടർ

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

  നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനം ചങ്ങരോത്ത് പഞ്ചായത്ത്‌ തല ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത്

ലഹരി മാഫിയകളെ തകർക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തണം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വനിതാവേദി ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ

സാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്സ്സ് പ്രതിഷേധം

  തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ