കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിനു സമീപം വയോജന പാർക്കും ഫിറ്റ്നെസ് സെൻ്ററും നിർമിക്കുക: കെ എസ് എസ് പി യു മേലടി ബ്ലോക്ക് സമ്മേളനം

കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിനു സമീപം വയോജനങ്ങൾക്കുള്ള പാർക്കും ഫിറ്റ്നെസ് സെൻ്ററും നിർമ്മിക്കണമെന്നും, പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും, ക്ഷാമശ്വാസകുടിശ്ശിക നൽകണമെന്നും കെ എസ് എസ് പി യു മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം വാർഷിക ബ്ലോക്ക് സമ്മേളനം പയ്യോളി നഗര സഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും കെ ടി ചന്ദ്രൻ സ്വാഗതം പറയുകയും ചെയ്തു.

ജില്ലാ -ബ്ലോക്ക് തല കൈത്താങ്ങു ധനസഹായവിതരണം എ കേളപ്പൻ നായർ നിർവഹിച്ചു. കെ എസ് പി യു മാസിക കൂടുതൽ വരിക്കാരെ ചേർത്തതിനുള്ള അവാർഡ് വിതരണം വി പി നാണു മാസ്റ്റർ നിർവഹിച്ചു. പി കുഞ്ഞാമു, ടി കുഞ്ഞിരാമൻ മാസ്റ്റർ, വി വനജ, എം എ വിജയൻ, ഡി സുരേന്ദ്രൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, ടി സുമതി, എന്നിവർ ആശംസ പ്രസംഗം നടത്തി. എ എം കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും, കെ.പി. ഗോപിനാഥ് സംഘടനാ റിപ്പോർട്ടും, എം എം കരുണാകരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ ഭാസ്കരൻ തിക്കോടി, തിക്കോടി നാരായണൻ, ഇല്ലത്തു രാധാകൃഷ്ണൻ, വി ഒ ഗോപാലൻ, വി ഭാരതി ഭായ്, എം ടി ചന്ദ്രിക, എന്നിവർ സംസാരിച്ചു. പുതിയ ബ്ലോക്ക് ഭാരവാഹികളായി കെ. ശശിധരൻ മാസ്റ്റർ (പ്രസിഡണ്ട്) എ എം കുഞ്ഞിരാമൻ (സിക്രട്ടറി) ഡി. സുരേന്ദ്രൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു

Next Story

പുളിയഞ്ചേരി കൂട്ടുംമുഖത്ത് കാർത്തികയിൽ ഗോപാലൻ അന്തരിച്ചു

Latest from Local News

മോഹങ്ങളുടെ നിറക്കാഴ്ച: നാല് മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ചിത്രപ്രദര്‍ശനം

കുട്ടികളുടെ ലാളിത്യവും മുതിര്‍ന്നവരുടെ ജീവിതാനുഭവങ്ങളും ചേര്‍ന്ന് ഓരോ കാന്‍വാസും കഥ പറയുകയായിരുന്നു കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍. കേരള

സർവ്വീസ് റോഡുകളുടെ വീതിക്കൂട്ടണം. എൻ.സി.പി.

കൊയിലാണ്ടി .ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം സർവ്വീസ് റോഡുകളുടെ വീതികൂട്ടി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – എസ് കൊയിലാണ്ടി മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ നന്മകളാൽ രേഖപ്പെടുത്തുന്ന നാമ മായിമായിരിക്കും “നന്മ”യുടെതെന്ന് എഴുത്തുകാരൻ യു.കെ.കുമാരൻ

കൊയിലാണ്ടി: 60 കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ ചേരുന്നതിനായി ഒരവസരം കൂടി അനുവദിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ കോഴിക്കോട് ജില്ലാ