കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത്, കൗൺസിലർമാരായ എ ലളിത, സി പ്രഭ, പി ബി ബിന്ദു എന്നിവർ സംസാരിച്ചു. എസ് സി ഡി ഒ അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും കൗൺസിലർ ജമാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.