മലബാറിന്റെ ഇശൽ തനിമ ഷാഫി കൊല്ലം

കൊയിലാണ്ടി താലൂക്കിലെ കൊല്ലം എന്ന പ്രദേശത്തെ ലോകം മുഴുവൻ  മലയാളികൾക്ക് പരിചയപ്പെടുത്തിയ കലാകാരൻ അതാണ് കൊല്ലം ഷാഫി എന്ന കൊല്ലം നിവാസികളുടെ സ്വന്തം ഷാഫിക്ക.. വളപ്പിൽ മുഹമ്മദ് ന്റെയും സുഹറയുടെയും നാലുമക്കളിൽ നാലാമനായാണ് ശാഫിയുടെ ജനനം.
ആന്ധ്രാ പ്രദേശ് കാരിയായ ഉമ്മ സുഹ്‌റയുടെയും  മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായ ജേഷ്ടൻ മുസ്തഫയുടെയും സംഗീത അഭിരുചി ശാഫിയിലേക്ക് പകരുകയായിരുന്നു.
പിതാവിന്റെ അനുജൻ നടത്തി വന്നിരുന്ന ഹോട്ടലിൽ പാർട്ട്‌ ടൈം ജോലിയും പഠനവുമൊക്കെയായി  പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇടക്കാലത്ത്  ദുബായ് മണ്ണിൽ പ്രവാസത്തിന്റെ  ചൂടറിഞ്ഞു. തിരിച്ചു വന്ന ശേഷം
നാട്ടിൽ ഓട്ടോ തൊ ഴിലാളിയുടെ കുപ്പായമണിഞ്ഞ ഷാഫി  സ്റ്റേജ് കോമഡി ആര്ടിസ്റ്റ് ആയും ഗാനമേള അവതാരകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
വടകര താഴങ്ങാടി സ്വദേശി റജുലയെ വിവാഹം കഴിച്ച ഷാഫിയുടെ ആദ്യ മാപ്പിള ഓഡിയോ ക്യാസറ്റ് പരാജയമായിരുന്നു
ഗാനമേളയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും  പരിചിതമുഖമായ ഷാഫി താജുദീൻ വടകരയുടെ ഖൽബാണ് ഫാത്തിമ കത്തി നിൽക്കുന്നതിനിടയിൽ, സുന്ദരി നീ വന്നു ഗസലായ്, ദിൽഹേ ഫാത്തിമ തുടങ്ങി. മാപ്പിള പാട്ടിന്റെ തനത് ശൈലിയിൽ നിന്നും മാപ്പിള ആൽബം സോങ്‌സ് എന്ന പുതിയ   മേഖലയ്ക്ക് രൂപം നൽകുകയായിരുന്നു.
മാപ്പിള പാട്ടിനെ വികൃതമാക്കി നശിപ്പിച്ചു കളയുന്നു എന്ന് തുടങ്ങി എതിർപ്പുകളുടെ വലിയൊരു പട തന്നെ ഇക്കാലഘട്ടങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്നു..ഗ്രീറ്റിങ്‌സ് കാർഡുകൾ അടക്കി വാണിരുന്ന
90s റൊമാൻസ് സങ്കൽപ്പങ്ങൾക്ക്  മധുര തരമായ ഓർമ്മകൾ പകർന്നു നൽകിയതിൽ ഷാഫിയുടെ വിരഹ, പ്രണയ ഗാനങ്ങളുടെ പങ്ക് ചില്ലറയല്ല.
ഗായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, അഭിനേതാവ്, ആൽബം സംവിധായകൻ തുടങ്ങി വിവിധങ്ങളായ മേഖലയിൽ കൈ വച്ച ഷാഫി മലയാള അന്യ ഭാഷ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്, സ്നേഹ വീട് എന്ന പേരിൽ ജീവ കാരുണ്യപ്രവർത്തനങ്ങൾ നടത്തി വരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൂരൽ മല വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തം ബാധിതർക്ക് വീട് വച്ചു നൽകുന്നതിന് വേണ്ടി പാട്ടു വണ്ടി എന്ന പേരിൽ സഞ്ചരിക്കുന്ന സംഗീത സദസ് വളരെ ശ്രദ്ധേയമായിരുന്നു..
തന്റെ  മത,രാഷ്ട്രീയ നിലപാടുകൾ തുറന്നടിച്ചു പറയുന്നത് കൊണ്ട് തന്നെ പലപ്പോഴും  വിവാദങ്ങൾ ഒരു തുടർകഥ പോലെ ഇദ്ദേഹത്തിന് പിറകെയുണ്ട്.
സൂഫി ദാർശനികതയുടെ പിന്തുടർച്ചക്കാരനായ ഷാഫിയുടെ  ഇസ്ലാമിക് ഭക്തി ഗാനങ്ങളിലെ വരികളിൽ ഒളിപ്പിച്ചു വച്ച ആന്തരിക ജ്ഞാനത്തിന്റെ അറിവുകൾ അപാരമാണ്. ഗസലുകൾ മാത്രം കേട്ട് പരിചയിച്ച മലയാളിക്ക് സൂഫി സംഗീത ശാഖയിൽ പെട്ട ഖവാലി സംഗീതം എന്ന ആശയം മലയാളത്തിൽ പ്രാവർത്തികമാക്കാൻ സഹായകമായത് ഷാഫിയു,ടെ തനത് ശൈലിയിലുള്ള പാട്ടുകളുടെ പിൻ തുടർച്ചയിലാണെന്ന് പറയാതെ വയ്യ..കടുത്ത
അർജന്റീന ടീമിന്റെ ആരാധകനായഷാഫി കൊല്ലം  മത ഭൗതിക വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നതിലെ അപാരമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ ഇന്റർ വ്യൂ കളും പബ്ലിക് കോൺക്ലീവ്കളും  അതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.

ഫൈസൽ റഹ്മാൻ..

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു

Next Story

പുറക്കാമല സമരത്തിന് പൂർണ്ണ പിന്തുണ.ടി.ടി ഇസ്മായിൽ

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.