ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന് തസ്‌ക്കരർ പോക്കറ്റടിച്ച വിലപിടിച്ച രേഖകൾ അടങ്ങിയ പേഴ്സ് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ ജാഗ്രതയിൽ ഉടമസ്ഥ ന്ന് തിരിച്ചു കിട്ടി.ബാംഗ്ലൂർ യെൽ ഹങ്ക ഏരിയ കമ്മിറ്റി കെഎംസിസി പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്ന് സമീപം ഉപേക്ഷിക്കപ്പെ ട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് നഷ്ട്ടപെട്ടുപോകാതെ എടുത്തു സൂക്ഷിച്ച കെഎംസിസി പ്രവർത്തകൻ റഹീം ഉടനെ കെഎംസിസി ഗ്രൂപ്പുകളിൽ ഷേർ ചെയ്യുകയും പയ്യോളിയിലെ ഗ്രുപ്പിൽ കൂടി വിവരമറിഞ്ഞ പയ്യോളി സ്വദേശി റിട്ടെ ർഡ്അദ്ധ്യാപകനായ കുഞ്ഞിമൊയ്തിന്ന് വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് തിരികെ ലഭിക്കുകയും ചെയ്തു. ബാംഗ്ലൂർ കെഎംസിസി പ്രസിഡന്റ് ടി. ഉസ്മാൻ അയ്യുബ് ഹസനി, റഷീദ് യലഹങ്ക മുസ്തഫ എന്നിവർ ചേർന്നു ബാംഗ്ലൂരിൽ കൈമാറിയ പേഴ്സ് പയ്യോളി ലീഗ് ഹൌസിൽ വെച്ച് ബാംഗ്ലൂർ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സി. പി സദക്കത്തുള്ള, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ. പി കുഞ്ഞബ്ദുള്ള എന്നിവർ ചേർന്ന് ഉടമസ്തന്ന് കൈമാറി
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു.
അരിക്കുളം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം UDFന് ചെയ്യുന്ന ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്ന് കെ.പി.സി.സി. വർക്കിംഗ് കമ്മറ്റി അംഗവും എം.പി.യുമായ







