തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി
അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ ഭുവനേശ്വരി ക്ഷേത്രം മേൽശാന്തി സുനിൽ നമ്പൂതിയുടെയും, രാജേന്ദ്ര ഭട്ടിൻ്റെയും കാർമ്മികത്വത്തിൽ ക്ഷേത്രക്കടവിലാണ് ബലിതർപ്പണ ചടങ്ങ് നടക്കുക.
വാവുബലി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണം.
9495084596,9746618397,
9495617863
കുട്ടോത്ത് സത്യനാരായണ ക്ഷേത്രം കുംഭമാസ ബലിതർപ്പണം
കൊയിലാണ്ടി:കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ ഫെബ്രുവരി 27 ന്കുംഭമാസ ബലിതർപ്പണം നടക്കും. പുലർച്ചെ മൂന്ന് മണി മുതൽ ബലിതർപ്പണം ആരംഭിക്കും.
ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ കുംഭമാസ വാവുബലി
മൂടാടി: ഉരു പുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസ വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 27 പുലർച്ചെ നാല് മണി മുതൽ ക്ഷേത്ര ബലിത്തറയിൽ ബലി തർപ്പണം നടക്കും. ബലി ദ്രവ്യങ്ങൾ ക്ഷേത്ര വഴിപാട് കൗണ്ടറിൽ രശീതി വഴി വാങ്ങാം. പിതൃമോക്ഷത്തിനായി തിലഹോമം, സായൂജ്യപൂജ, പിതൃപൂജ ,നെയ് വിളക്ക്, കഠിന പായസം.അന്നദാനം എന്നിവ കഴിപ്പിക്കാം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.