കാത്തിരിപ്പിനൊടുവില്‍ ഒളളൂര്‍ക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനായി. കാനത്തില്‍ ജമീല എം.എല്‍.എ,മുന്‍ എം.എല്‍.എംമാരായ പി.വിശ്വന്‍,കെ.ദാസന്‍,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ,കെ.ടി.എം കോയ,ഷീബ മലയില്‍,സി.അജിത,പി.വേണു,എന്‍.എം.ബാലരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംങ് എഞ്ചിനിയര്‍ പി.കെ.മിനി സ്വാഗതവും അസി.എക്‌സി.എഞ്ചിനിയര്‍ എന്‍.വി.ഷിനി, നന്ദിയും പറഞ്ഞു. ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങളാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് സാക്ഷിയാവാന്‍ എത്തിയത്. പടക്കം പൊട്ടിച്ചും പാലത്തിന്റെ കൈവരികളോട് ചാരി നിന്ന് സെല്‍ഫിയെടുത്തും ആളുകള്‍ ഉദ്ഘാടനം ചരിത്ര സംഭവമാക്കി. ചൊവ്വാഴ്ച മൂന്ന് മണിയോടെ ചേലിയ ഭാഗത്ത് നിന്ന് സ്ത്രീകളും വിദ്യാര്‍ത്ഥികളും ജന പ്രതിനിധികളും ബലൂണുകള്‍ പറപ്പിച്ച് പാലത്തിലൂടെ ഒളളൂര്‍ക്കടവിന്റെ മറു ഭാഗത്തേക്ക് നിങ്ങി. നാല് മണിയോടെ ഒളളൂര്‍ അങ്ങാടിയില്‍ നിന്ന് തുടങ്ങിയ മഹാ ഗോഷയാത്രയിലില്‍ ചേലിയ നിവാസികളും അണി നിരന്നു. വാദ്യ ഘോഷങ്ങളോടെയായിരുന്നു ഘോഷയാത്ര. പാലം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,കാനത്തില്‍ ജമീല എം.എല്‍.എ,കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ എന്നിവര്‍ തുറന്ന ജീപ്പില്‍ ഘോഷയാത്രയ്ക്ക് മുന്നില്‍ സഞ്ചരിച്ചു. പിന്നാലെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്,ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.അജിത(ഉളൡയേരി),ഷീബ മലയില്‍(ചെങ്ങോട്ടുകാവ്),വൈസ് പ്രസിഡന്റുമാരായ എന്‍.എം.ബലരാമന്‍(ഉളൡയേരി),പി.വേണു(ചെങ്ങോട്ടുകാവ്),മറ്റ് ജനപ്രതിനിധികള്‍ എന്നിവരും അണിനിരന്നു.
പാലത്തിന്റെ ഇരു കരകളിലും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു ജനം ആഹ്ലാദം പങ്കിട്ടു.
ചെങ്ങോട്ടുകാവ് മുതല്‍ ചേലിയ വരെയും,ഒളളൂര്‍ക്കടവ് പാലം മുതല്‍ കൂമുളളി വരെയും റോഡ് പുനരുദ്ധാരണമാണ് ഇനി അടിയന്തിരമായി വേണ്ടത്. കൂടാതെ ബ്‌സസ് സര്‍വ്വീസും ആരംഭിക്കമം. പാലത്തില്‍ വൈദ്യുതി ദീപാലങ്കാരവും ഏര്‍പ്പെടുത്തണം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ
കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക