കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയാവും.
പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്കാണ് പ്രധാനമായും ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. പരിസ്ഥിതിസൗഹൃദ തീരം എന്നതിനൊപ്പം തന്നെ തീരത്തെ ശുചിത്വവും സഞ്ചാരികൾക്കു ലഭ്യമാക്കുന്ന സുരക്ഷയും ശുദ്ധമായ ജലത്തിന്റെ ലഭ്യതയും പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ജൂറിയാണ് സർട്ടിഫിക്കറ്റിനായി ബീച്ചുകൾ പരിശോധിക്കുക.