നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ ദിവസവും പരിശോധന നടത്തേണ്ടതാണ്. ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ദിവസവേതന നിരക്കിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ഒരാഴ്ചക്കിടെ 100 പരിശോധനകൾ നടത്തിയതിൽ 1,25,000 രൂപ പിഴ ചുമത്തി. തുടർദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.

നിരോധിത ഉൽപ്പന്നങ്ങൾ

പ്ലാസ്റ്റിക് ക്യാരീബാഗുകൾ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, ബൗളുകൾ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് ടേബിൾ വിരികൾ, തെർമോക്കോൾ, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, ഡിഷുകൾ, നോൺ വുവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്ലക്സ് മെറ്റീരിയൽ, ഗാർബേജ് ബാഗുകൾ, പാക്കറ്റുകൾ.

Leave a Reply

Your email address will not be published.

Previous Story

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

Next Story

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

Latest from Local News

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര