അതിജീവനത്തിനായി 14 ദിവസത്തോളമായിആശാവർക്കർമാർ ചെയ്യുന്ന സമരത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിനെതിരെ മൂടാടി, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.
മൂടാടിയിൽ സംഘടിപ്പിച്ച സമരം മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ, പപ്പൻ മൂടാടി , കൂരളി കുഞ്ഞമ്മത്, പി.വി.കെ അഷറഫ്, എടക്കുടി ബാബു മാസ്റ്റർ, രാമകൃഷ്ണൻ പൊറ്റക്കാട്,ബിജേഷ് രാമനിലയം,ബിജേഷ് ഉത്രാടം, അനിൽകുമാർ, പ്രേമൻ പ്രസാദം, സുരേഷ്,മോഹൻദാസ് മാസ്റ്റർ, ഷാജു , ടി.ടി. നാരായണൻ, ഉണ്ണിനായർ, സരീഷ്, കൃഷ്ണൻ, ബാലകൃഷ്ണൻ നായർനേതൃത്വം നൽകി.
മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പികെ അനീഷ് അധ്യക്ഷത വഹിച്ചു. കെ പി വേണുഗോപാൽ, ഷബീർ ജന്നത്ത്, അന്തേരി ഗോപാലകൃഷ്ണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, ഏ. കെ ബാലകൃഷ്ണൻ സുധാകരൻ പുതുക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് രവീന്ദ്രൻ വള്ളിൽ, സത്യൻ വിളയാട്ടൂർ, ടി കെ അബ്ദുറഹ്മാൻ, കെ ജിഷ, ഷൈമ സുരേഷ്, ബിജു കുനിയിൽ, സുരേഷ് മൂനൊടിയിൽ ,വി.ടി സത്യനാഥൻ, നസീമ എന്നിവർ നേതൃത്വം നൽകി.