ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 121 ബൂത്ത് പ്രസിഡന്റ് റീജ കെവി സ്വാഗതം പറഞ്ഞ ചടങ്ങിൽ പതിമൂന്നാം വാർഡ് പ്രസിഡന്റ് ശ്രീജ സജീവൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന മീഡിയ സെൽ വക്താവ് ജിന്റോ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, പതിനാറാം വാർഡ് കൗൺസിലർ ജിഷ പുതിയെടുത്ത്, കൊയിലാണ്ടി നോർത്ത് മണ്ഡലം സെക്രട്ടറി ഷൈജു ചിത്രാലയം, കൊയിലാണ്ടി നോർത്ത് മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ ഭാസ്കരൻ കെ കെ, രമേശ് ഗോപാൽ, ശ്രീനിവാസൻ കെ,കെ എന്നിവർ സംസാരിച്ചു. കുടുംബസംഗമത്തിൽ വെച്ച് മുൻകാല കോൺഗ്രസ് പ്രവർത്തകരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിച്ചു.
തെക്കേട്ടിൽ പ്രേമൻ, സുരേഷ് തുമ്പക്കണ്ടി, മനോജ് ടി.എം, ഷിനു തീരം, സജീവൻ സൂര്യ, ഗണേഷ്കുമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
മഹാത്മഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് തുടങ്ങിയ പരിപാടി ദേശീയ ഗാനം ആലപിച്ച് അവസാനിപ്പിച്ചു.