കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു - The New Page | Latest News | Kerala News| Kerala Politics

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്‌ഞാബദ്ധമാണ് എന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. മാത്രമല്ല, കൊയിലാണ്ടി ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും അവർ ഉറപ്പു നൽകി. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള / പെൻഷൻ പരിഷ്‌കരണമെന്ന കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരണ പ്രക്രിയ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശ്ശിക തുക അടിയന്തിരമായി ലഭ്യമാക്കണമെന്നും, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ കമലാദേവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പ്രസിദ്ധീകരിക്കുന്ന മുഖം – സാസ്കാരിക പതിപ്പിന്റെ മുഖചിത്രം സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി പ്രകാശനം ചെയ്തു. ഇ. ഗംഗാധരൻ നായർ ഏറ്റുവാങ്ങി. യു.കെ.രാഘവൻ മാസ്റ്ററാണ് കവർ ചിത്രം രൂപകല്പന ചെയ്തത്. ബോക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും ട്രഷറർ എ.ഹരിദാസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഭാസ്കരൻ ചേനോത്ത്, എൻ.വി. സദാനന്ദൻ, പി.കെ.ബാലകൃഷ്ണൻ കിടാവ്, പി.എൻ. ശാന്തമ്മ ടീച്ചർ, ഒ. രാഘവൻ മാസ്റ്റർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, പി. വേണു മാസ്റ്റർ, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എൻ.കെ.കെ. മാരാർ (പ്രസിഡണ്ട്), ടി.സുരേന്ദ്രൻ മാസ്റ്റർ (സെക്രട്ടറി), എ.ഹരിദാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

Next Story

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 01   വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 01   വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ     

കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിത അതിഥി എത്തി

കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി

കോഴിക്കോട് മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്ററിന് റീത്തു വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു

കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ അന്തരിച്ചു

കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്‌മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്.