കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ നെറികേടിനെതിരെ ചൊവ്വാഴ്‌ച കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിൽ സി.പി.എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധമിരമ്പും. കേന്ദ്ര അവഗണനയ്‌ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ‘കേരളം എന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ആയിരകണക്കിനാളുകൾ പങ്കാളികളാവും. ഉപരോധം രാവിലെ പത്തിന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. മാർച്ചിനെത്തുന്ന ബഹുജനങ്ങൾ ഒമ്പതരയ്‌ക്ക് മുതലക്കുളം കേന്ദ്രീകരിച്ച് ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തും.
കേന്ദ്ര അവഗണനക്കെതിരെ നാടിന് സമരാഗ്നി പകർന്ന് 16 ഏരിയകളിലും കാൽനട പ്രചാരണജാഥകൾ സംഘടിപ്പിച്ചണ് ജില്ലയിലെ പാർടി പ്രവർത്തകർ സമരമുഖത്തെത്തുന്നത്. കത്തുന്ന വെയിലിലും ഹൃദ്യമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാടിനെ സമരസജ്ജമാക്കിയാണ് ഏരിയാ ജാഥകൾ സമാപിച്ചത്.
കേരളത്തെ പടടിണിയിലാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തൊടുള്ള പ്രതിഷേധം സമരത്തിൽ അലയടിക്കും. ഫണ്ടും ആനുകൂല്യങ്ങളും തടഞ്ഞ് അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തീർക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് പ്രതിഷേധം. വയനാട്ടിലെ ദുരന്ത ബാധിതരോടുള്ള നിഷേധ സമീപനം, വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിന്റെ അധികാരം ഇല്ലാതാക്കൽ, ഗവർണറെ ഉപയോഗിച്ച് സർക്കാരിന്റെ ദൈനംദിന പ്രവർത്തനം അട്ടിമറിക്കൽ, സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം തുടങ്ങിയ കേന്ദ്രനയങ്ങൾക്കെതിരെയും പ്രതിഷേധം ഉയരും.
Latest from Local News
കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം
കൺസ്യൂമർഫെഡിന്റെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആന്ധ്ര ജയ
കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ
അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.