കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ (ബുധൻ) കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച (26/2/2025) ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇരിങ്ങൽ – കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ (ഹാജി പി. കുഞ്ഞമ്മദ് മാസ്റ്റർ നഗർ ) വെച്ച് നടക്കുകയാണ്. സമ്മേളനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ ശ്രീമതി. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രകടനം പ്രതിനിധി സമ്മേളനം, ആദരിക്കൽ, അവാർഡ് വിതരണം, കൈത്താങ്ങ് പെൻഷൻ വിതരണം, തുടങ്ങിയ പരിപാടികളോടെയാണ് സമ്മേളനം നടത്തുന്നത്. ഇരിങ്ങൽ, പയ്യോളി, തിക്കോടി, തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ , കൊഴുക്കല്ലൂർ എന്നീ 7 യൂനിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 165 ബ്ലോക്ക് കൗൺസിലർമാർ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കും.

Leave a Reply

Your email address will not be published.