ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയൻ വിജയിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ വാർഡിലെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. പത്തരയോടെ ഫലം പുറത്തു വന്നു. പുറമേരി വി വി എൽ പി സ്കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം. രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. വാർഡിൽ ആകെ 1523 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 693 പുരുഷന്മാരും 830 സ്ത്രീകളുമാണ്.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

Next Story

ആശാവർക്കർമാരുടെ സമരത്തിനെതിരെയുള്ള സർക്കാർ നയത്തിനെതിരെ മൂടാടി, മേപ്പയ്യൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.