ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി - The New Page | Latest News | Kerala News| Kerala Politics

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹിജാബ് ധരിച്ചുകൊണ്ടുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അതോറിറ്റി അറിയിച്ചത്.

വാട്‌സ് ആപ്പ് വഴി കഴിഞ്ഞ ദിവസമാണ് അക്ഷയ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയത്. ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണം. എന്നാൽ ശിരോവസ്ത്രം ധരിച്ച് ഫോട്ടോ എടുക്കുമ്പോൾ ചെവിയും നെറ്റിയും മറഞ്ഞിരിക്കും. ഇത്തരത്തിലുള്ള ഫോട്ടോകൾ പാടില്ലെന്നാണ് അതോറിറ്റി അറിയിച്ചത്.
നിർദ്ദേശം കർശനമായി പാലിക്കാത്ത പക്ഷം അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സംരംഭകർക്ക് സസ്‌പെൻഷനും പിഴയും ഉൾപ്പെടെയായിരിക്കും ശിക്ഷയായി ലഭിക്കുക. ആധാർ അതോറിറ്റി സംസ്ഥാന അധികൃതർ നൽകിയ നിർദേശം അക്ഷയ പ്രൊജക്ട് അധികൃതരാണ് സംരംഭകർക്ക് വാട്‌സ്ആപ്പ് വഴി കൈമാറിയത്. നേരത്തെ ഹിജാബ് ധരിച്ച ചിത്രങ്ങളും ആധാർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രത്തിനായിരുന്നു വിലക്ക് ഉണ്ടായിരുന്നത്. ഇത് കൂടാതെ തലപ്പാവ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾക്കും വിലക്കുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

Next Story

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

Latest from Main News

കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ തുണിക്കടയിൽ വൻ തീപിടുത്തം

കോഴിക്കോട് : പുതിയ ബസ്റ്റാൻഡിൽ തുണിക്കടയിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ

മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19 മുതല്‍ 31 വരെ

കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

കോഴിക്കോട്: കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമിക്കടയിൽ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.ഭൂമികുലുക്കം ഉണ്ടായതായി

മേല്‍പ്പാലം തുറന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു,ചുങ്കം പിരിവ് ഇപ്പോഴും തുടരുന്നു

കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിട്ട് നാളുകള്‍ ഏറെയായെങ്കിലും ടോള്‍ പിരിവ് ഇപ്പോഴും തുടരുന്നു. ബപ്പന്‍കാട്,കോമത്ത് കര ഭാഗത്തെ ടോള്‍ ബൂത്തിലാണ്

ജല്‍ ജീവന്‍ മിഷന്‍: പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -ജില്ലാ കളക്ടര്‍

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ തുക കൈമാറാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതായി ജല്‍