15 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. പിഎസ് സി ചെയർമാനും മെമ്പർമാർക്കും ശമ്പളം വർധിപ്പിച്ചു നൽകിയ കേരള സർക്കാർ ആശാവർക്കർമാരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ അതിശക്തമായ സമരപരിപാടികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു.സി. നിജിൻ,ആർ. കെ പ്രവീൺകുമാർ,കെ. കെ റിനീഷ്,രാജൻ കുഴിച്ചാലിൽ, ബിന്ദു വാഴയിൽ, രജിത്ത് മാലോൽ,എ. ഭാസ്കരൻ, കെ. കെ മോഹൻദാസ്, ടി. എം ബിജു, മുസ്തഫ വള്ളിക്കാട്, സുകുമാരൻ ബാലവാടി എന്നിവർ സംസാരിച്ചു.
Latest from Local News
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (
ചേലിയ: കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: