യൂത്ത് ലീഗ് ‘ബ്ലഡ് കെയർ’ രക്തദാന ക്യാമ്പയിന് കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ സംവിധാനത്തിന്റെ ഭാഗമായുള്ള രക്തദാന ക്യാമ്പയിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി യൂത്ത് ലീഗ് ബ്ലഡ് കെയറും കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ നടേരി കാവുംവട്ടം എം.യു.പി സ്കൂളിൽ വെച്ച് നടന്നു. നിയോജ മണ്ഡലം തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ നിർവ്വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ കെ റിയാസ് അധ്യക്ഷത വഹിച്ചു. നിരവധി പേർ ക്യാമ്പിൽ വെച്ച് രക്തം ദാനം നൽകി അംഗീകാരപത്രം സ്വീകരിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 28 നകം മണ്ഡലത്തിലെ മറ്റു മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സമദ് നടേരി, എ അസീസ് മാസ്റ്റർ, എൻ കെ അബ്ദുൽ അസീസ്, പി കെ മുഹമ്മദലി, നൗഫൽ കൊല്ലം, അൻവർ വലിയമങ്ങാട്, ഷബീർ കൊല്ലം, ഹാഷിം വലിയമങ്ങാട്, ആസിഫ് കലാം, റഫ്ഷാദ് പി കെ, സി കെ ഇബ്രാഹിം, അബ്ദുറഊഫ് എം.പി, നിസാം പി വി, നബീഹ്, സൈനുദ്ധീൻ, ഷമീർ ടി എന്നിവർ സംസാരിച്ചു. ഫാസിൽ നടേരി സ്വാഗതവും, ബാസിത് എം.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന ജയചന്ദ്രൻ സ്മൃതി ‘ഗാനസന്ധ്യ’ നാളെ (25-2-25)

Next Story

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ