കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു.
മാർച്ച് രണ്ടിന് തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ സോമയാജിപാടിന്റെ മുഖ്യ കാർമികത്വത്തിൽ കോടിയേറ്റം, തുടർന്നു സമൂഹ സദ്യ, വൈകുന്നേരം തോറ്റം, സരുൺ മാധവ് പിഷാരികാവിൻ്റെ തായമ്പക, കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം – ഉത്തമൻ്റെ സങ്കീർത്തനം. മാർച്ച് മൂന്നിന് മാങ്കുറുശ്ശി മണികണ്ഠൻ, വട്ടേക്കാട്ട് രഞ്ജുരാജ് എന്നിവർ ചേർന്നുള്ള തായമ്പക, ക്ഷേത്രം വനിത കമ്മിറ്റിയുടെ മെഗാതിരുവാതിരക്കളി, കൈരളി കലാ സാംസ്കാരിക വേദിയുടെ കൈരളി നൈറ്റ്, പരദേവതാ ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക്. മാർച്ച് നാലിന് കോട്ടപ്പുറം കുടവരവ്, സദനം അനൂപിൻ്റെ തായമ്പക, നെല്യാടി ശ്രീരാഗം ആർട്സിൻ്റെ വിൽകലാമേള ചിലപ്പതികാരം തുടർന്ന് കളരിപ്പയറ്റ് വിയ്യൂർ ക്ഷേത്രത്തിലേക്ക് മുല്ലക്കാൻ പാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, പരദേവതേ ക്ഷേത്രത്തിൽ തേങ്ങയേറും പാട്ടും. മാർച്ച് അഞ്ചിന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻ തുള്ളൽ, കണലാടി വരവ്, ഡോ: നന്ദിനീ വർമയും കലാമണ്ഡലം ഹരികൃഷ്ണനും ചേർന്നുള്ള ഇരട്ടതായമ്പക, ന്യൂവേൾഡ് സ്റ്റാർ പുളിയഞ്ചേരി മ്യൂസിക്കൽ നൈറ്റ്. ആറിന് പുലർച്ചെ നെയ്യാട്ടം, പോരൂർ ഹരികൃഷ്ണന്റെ സോപാന സംഗീതം, കഴകത്ത് വരവ്, ഉച്ച ഗുരുതി, ആഘോഷ വരവുകൾ, ഭഗവതിത്തിറ, തട്ടാൻ കണ്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നും തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ച വരവ്, തണ്ടാൻ വരവ്, താലപ്പൊലി, പരദേവതക്ക് നട്ടത്തിറ, പഠന സഹായ നിധി വിതരണം, മ്യൂസിക്കൽ മെഗാ നൈറ്റ്, തിറകൾ, കനലാട്ടം. മാർച്ച്ഏഴിന് കാളിയാട്ട പറമ്പിൽ ഗുരുതി, മലക്കളി, വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലേക്ക് ആറാട്ടിന് എഴുന്നള്ളത്ത്, ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ പാണ്ടിമേളം, സോപാന നൃത്തം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാവും.
പത്രസമ്മേളനത്തിൽ രാമചന്ദ്രൻ പുത്തൻപുരയിൽ, പി.കെ. ബാബുരാജ്, ജയചന്ദ്രൻ പുതിയ പറമ്പത്ത്, പുതുക്കുടി അശോകൻ എന്നിവർ പങ്കെടുത്തു.