തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം മാനസിക ഐക്യവും കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസം വളരെ പ്രാധാന്യമേറിയതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 

സ്കൂളുകളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ആഘോഷങ്ങളും വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും മാനസിക ഐക്യവും മത സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ വക്താക്കളായി എല്ലാ വിദ്യാലയങ്ങളും മാറട്ടെ എന്നും മന്ത്രി പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എ കെ സചിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ശ്രീനിവാസൻ, വാർഡ് മെമ്പർ ബിനു കാരോളി, പിടിഎ വൈസ് പ്രസിഡന്റ് രമേശൻ കൊക്കാലേരി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി ഖാലിദ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വി നിഷ, സ്റ്റാഫ് സെക്രട്ടറി എ ടി രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് സി പ്രമോദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ഗോവിന്ദൻ നന്ദിയും പറഞ്ഞു.

വിവിധ വിഭാഗങ്ങളിൽ മികവുപുലർത്തിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ കലാ സായാഹ്നവും വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. രണ്ടുദിവസങ്ങളായി നടന്ന സർഗായനം 2025 ന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ വിദ്യഭ്യാസ പ്രവർത്തനങ്ങളുടെ പ്രദർശനം ‘മികവുത്സവ’വും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ തീപ്പന്തം (ഇന്ന്) ഫെബ്രുവരി 24ന്

Next Story

സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന ജയചന്ദ്രൻ സ്മൃതി ‘ഗാനസന്ധ്യ’ നാളെ (25-2-25)

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.