‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ:ജെബി മേത്തർ എം പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് ഏപ്രിൽ 8 ന് കുറ്റ്യാടി, വേളം, ആയഞ്ചേരി, പുറമേരി, കുന്നുമ്മൽ എന്നി മണ്ഡലങ്ങളിൽ ഉജ്ജ്വലസ്വീകരണം നൽകാൻ മഹിളാ കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് നേതൃതല കൺവൻഷൻ തിരുമാനിച്ചു.
കൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് എ ടി ഗീത അധ്യക്ഷത വഹിച്ചു. അനിഷ പ്രദീപ്, തായന ബാലാമണി, വനജ ഒതയോത്ത്, സറീന പുറ്റങ്കി , ലീല ആര്യൻങ്കാവിൽ, ലീബ സുനിൽ, എന്നിവർ പ്രസംഗിച്ചു.