കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു. അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹോം ഗാർഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടിൽ അശോകന്റെയും (റിട്ട.ഇന്ത്യൻ ആർമി) ശൈലജ (സരോജിനി വടക്കയിൽ)യുടെയും മകളാണ്. ഭർത്താവ്: പ്രശോഭ് (പന്തലായനി )
അനിക പ്രശോഭ് (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ജി. എച്ച്. എസ്. എസ്. നടുവണ്ണൂർ), അദ്വിക പ്രശോഭ് (മൂന്നാം ക്ലാസ് വിദ്യാർത്ഥി കെ ജി എം എസ് യു പി എസ് കൊഴുക്കല്ലൂർ) എന്നിവർ മക്കളാണ്. ബാംഗ്ലൂർ ഫോക്സ് കോണിൽ ജോലി ചെയ്യുന്ന അശ്വിൻ ഏക സഹോദരനാണ്.