കെ എൻ എം സംസ്ഥാന മദ്റസ സർഗമേള ജേതാക്കളെ ആദരിച്ചു

പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ എൻ എം കമ്മിറ്റി ആദരിച്ചു. ഉള്ള്യേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സി.കെ പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. എൻ എം സംസ്ഥാന സെക്രട്ടരി എം ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ എഴുത്തുകാരൻ ബിജു കാവിൽ മുഖ്യ അതിഥിയായിരുന്നു. ഹാനി ഫൈസാൻ ഖുർആൻ പാരായണം നടത്തി.

സംസ്ഥാന സർഗമേളയിൽ കൂടുതൽ പോയൻ്റുകളോടെ കോഴിക്കോട് നോർത്ത് ജില്ലയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. വി പി അബ്ദുസ്സലാം മാസ്റ്റർ ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. ടി. അബൂബക്കർ ഫാറുഖി, ടി.പി. മൊയ്തു, സി.ഇബ്രാഹിം ഫാറൂഖി,അലി അസ്ഹർ, ഫാറൂഖ് അഹമ്മദ്, ഇബ്രാഹിം പുനത്തിൽ, കെ. മറിയം ടീച്ചർ, വി.പി. മുഹമ്മദ് മാസ്റ്റർ, ടി.വി. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. കെ. എൻ എം . ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ സ്വാഗതവും മദ്റസ വകുപ്പ് ജില്ലാ സെക്രട്ടരി എൻ കുഞ്ഞബ്ദുല്ല മാസ്റ്റർ അബ്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.