അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അയവിറക്കി കുറ്റ്യാടിയിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന സംഗീത പരിപാടി 25 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വെച്ച് നടക്കും. ഗാനരചയിതാവ് ഇ.വി.വത്സൻ ഉദ്ഘാടനം ചെയ്യും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി പ്രഗൽഭരായ പതിനാറോളം ഗായകർ ജയചന്ദ്രൻ പാടി അവിസ്മരണീയമാക്കിയ ഗാനങ്ങൾ ആലപിക്കും. ഗായകൻ ജയചന്ദ്രന് സബർമതിയുടെയും കുറ്റ്യാടിയുടെയും സ്മൃതിയായിരിക്കും പരിപാടിയെന്ന് സബർമതി ഭാരവാഹികളായ എസ്.ജെ.സജീവ് കുമാർ, ബാലൻ തളിയിൽ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്







