ചേലിയ : ദേശസേവാ സമിതി ചേലിയ ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേമിന്റെ അവസാനം നിർത്തി വെച്ച പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായുള്ള പഠന ക്ലാസ്സുകൾ പുനരാരംഭിച്ചു. പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിലെ ഗണിത ശാസ്ത്രാധ്യാപകൻ കൃപേഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ രാത്രി 8 മണിയോടെ സമാപിക്കും. പ്രഗത്ഭരായ അധ്യാപകരാണ് വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ നയിക്കുന്നത്. ചേലിയ ദേശസേവാ സമിതി അക്കാദമിക് വിഭാഗമാണ് ഇത്തരം ക്ലാസ്സുകൾ വർഷം തോറും സംഘടിപ്പിച്ചു വരുന്നത്.
