വേതന കുടിശ്ശിക നൽകുക,ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശവർക്കർമാർ സെക്രട്ടരി യേറ്റ് നടയിൽ നടത്തുന്ന സമരം ആവശ്യങ്ങൾ അനുവദിച്ചു കൊണ്ട് ഉടനടി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. കോഴികോട് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. പ്രധാനമായും ആരോഗ്യ മേഖലയിൽ പ്രാഥമിക തലത്തിൽ വിവരശേഖരണം നടത്തുന്നത് ആശാവർക്കർമാരാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. യോഗത്തിൽ പസിഡണ്ട് എം.കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി മാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ പ്രേം ഭാസിൻ,ഗണേശൻ
കാക്കൂർ |സി.പി. രാജൻ, എൻ . നാരായണൻ കിടാവ് നിഷാദ് പൊന്ന ങ്കണ്ടി എം.പി. അജിത, പി.പി. രാജൻ കെ.എൻഅനിൽകുമാർ,ജിജാ ദാസ് പി.എം. നാണു. കെ.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു
