പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ കെ നായരോടൊപ്പം ഹരിഹരൻ എന്ന സംവിധായകന്റെ സിനിമകളിൽ ഏറെപ്രവർത്തിച്ചു. ഒരു വടക്കൻവീരഗാഥ എന്ന സിനിമയിൽ കൊല്ലൻ എന്ന കഥാപാത്രം അവിസ്മരണീയമാക്കി.കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകനടിയും പിൽക്കാലത്ത് സല്ലാപം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയുമായ കോഴിക്കോട് ശാരദയാണ് ജീവിതസഖി. തന്റെ ജീവിതയാത്രയി ലുടനീളം മതേതരകാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തുകയും ജീവിതത്തിൽ അത് പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടുത്തുകയും ചെയ്ത വലിയൊരുകലാകാരനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ കൈരളിക്ക് നഷ്ടമാകുന്നത്.
Latest from Local News
കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി
രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).







