കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലയിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷത വഹിച്ചു.
അബ്ദുള്ള ഹാജി സിപി, പത്മാവതി ഗോപാലൻ നായർ, ബുവനമ്മജോർജ്, അബ്ദുറഹിമാൻ കീഴത്ത് ,കെ കെ ദാസൻ എന്നിവർ പ്രസംഗിച്ചു.
ഡോ :മോഹനൻ നടത്തൂരിന് കളിക്കൂട്ടം ഗ്രന്ഥശാല പ്രവർത്തകർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
പകൽ വീടിൻ്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനായി പത്മാവതി ഗോപാലൻ നായർ പ്രസിഡണ്ട് , ബുവനമ്മ ജോർജ് (വൈ: പ്രസിഡന്റ് )കെ കെ ദാസൻ (സെക്രട്ടറി) ടി നാരായണൻ നായർ (ഖജാൻജി) എന്നിങ്ങനെ 17 അംഗ കമ്മിറ്റി രൂപീകരിച്ചു.
രാജൻ നടുവത്തൂർ സ്വാഗതവും സുധീർ കെ നന്ദിയും പറഞ്ഞു.
Latest from Local News
കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി
രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).







