കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ വിളക്കും ആറിന് കാളിയാട്ടവുമാണ്.ഞായറാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശൻ്റെയും, കോട്ടൂർ ശശി കുമാർ നമ്പീശന്റെയും നേതൃത്വത്തിലാണ് കളിയാട്ടം കുറിക്കൽചടങ്ങ് നടത്തിയത്. രാത്രി അത്താഴ പൂജയ്ക്ക് ശേഷം കാളിയാട്ടത്തിന്റെ തീയതി ഭക്തജനങ്ങളെ അറിയിച്ചു.ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണു ഗോപാൽ , ട്രസ്റ്റി ബോർഡ് മെമ്പർമാർ, പാരമ്പര്യ കാരണവൻമാർ,ഭക്തജനങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില് നിരവധി വീടുകള് ഭാഗികമായി തകര്ന്നു. കോഴിക്കോട് താലൂക്കില് പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില് ഓരോന്നും വീടുകള്ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.