കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ അപകടം നടന്ന ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിന്ന് ലഭ്യമായത്.ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാര് കൂടുതൽ സഹായം ചെയ്യണം. പരുക്കേറ്റവരിൽ 15- ഓളം പേർ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒര് രൂപയുടെ സഹായം പോലും അവർക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി അവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Latest from Local News
കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആൽബം സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് പ്രകാശനം ചെയ്തു. എൻ.
കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്
അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്
കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി
വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു.