ഉള്ള്യേരി : പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ എൻ എം കമ്മിറ്റി ആദരിച്ചു. ഉള്ള്യേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സി കെ പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. എൻ എം സംസ്ഥാന സെക്രട്ടരി എം ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ എഴുത്തുകാരൻ ബിജു കാവിൽ മുഖ്യ അതിഥിയായിരുന്നു. ഹാനി ഫൈസാൻ ഖുർആൻ പാരായണം നടത്തി.
സംസ്ഥാന സർഗമേളയിൽ കൂടുതൽ പോയൻ്റുകളോടെ കോഴിക്കോട് നോർത്ത് ജില്ലയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. വി പി അബ്ദുസ്സലാം മാസ്റ്റർ ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. ടി. അബൂബക്കർ ഫാറുഖി, ടി.പി. മൊയ്തു, സി.ഇബ്രാഹിം ഫാറൂഖി,അലി അസ്ഹർ , ഫാറൂഖ് അഹമ്മദ്, ഇബ്രാഹിം പുനത്തിൽ, കെ. മറിയം ടീച്ചർ, വി.പി. മുഹമ്മദ് മാസ്റ്റർ, ടി.വി. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. കെ. എൻ എം . ജില്ലാ സെക്രട്ടരി എൻ കെ എം സകരിയ്യ സ്വാഗതവും മദ്റസ വകുപ്പ് ജില്ലാ സെക്രട്ടരി എൻ കുഞ്ഞബ്ദുല്ല മാസ്റ്റർ അബ്ദു നന്ദിയും പറഞ്ഞു.
Latest from Local News
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ